ഹൗസ്കോ പ്രീമിയം കാർഡ് വിതരണ ഉദ്ഘാടനം 28.01.2025
സഹകാരികളുടെ ക്ഷേമത്തിനും സാമ്പത്തിക ഭദ്രതയ്ക്കും എന്നും മുൻതൂക്കം നൽകിയിട്ടുള്ള കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘം ഭവന നിർമ്മാണം, ഉപഭോക്തൃ വസ്തുക്കൾ, ആരോഗ്യ പരിപാലനം, സൗന്ദര്യ സംരക്ഷണം, സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലെയും പ്രമുഖ സ്ഥാപനങ്ങളിൽ സഹകാരികൾക്ക് ഗുണപ്രദവും ആകർഷകവുമായ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി നടപ്പിലാക്കിയ ഹൗസ്കോ പ്രീമിയം കാർഡിന്റെ വിതരണോത്ഘാടനം സംഘം പ്രസിഡന്റ് ശ്രീ.ബാലുമഹേന്ദ്ര ബി. സഹകരണ ജനാധിപത്യമുന്നണി കൺവീനർ ശ്രീ.എം.എസ്.ഇർഷാദിന് നൽകി നിർവ്വഹിച്ചു.