ഓണം പ്രമാണിച്ച് 9.75% പലിശ നിരക്കിൽ 2 ലക്ഷം രൂപ വരെ അനുവദിച്ചിരുന്ന ഫെസ്റ്റിവൽ ലോൺ 2025 സെപ്റ്റംബർ 20 വരെ ദീർഘിപ്പിച്ചിരിക്കുന്നു :: തിരുവനന്തപുരം പോത്തീസിൽ നിന്നും തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് സംഘത്തിൽ നിന്നും പലിശരഹിത വായ്പ അനുവദിക്കുന്നതാണ് :: റൂഫ്ടോപ്പ് സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിന് 9.5% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നു :: ഇലക്ട്രിക് സ്ക്കൂട്ടർ വാങ്ങുന്നതിന് 2 ലക്ഷം രൂപ വരെ 9.5% പലിശ നിരക്കിൽ സഹകാരികൾക്ക് വായ്പ അനുവദിക്കുന്നതാണ് :: ഫ്ലാറ്റ് സംബന്ധിച്ച് വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.secretariathousco.com സന്ദർശിക്കുക:: DHS Plus നിക്ഷേപ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു...

 

MEDICAL CAMP -2025

കേരളാ ഗവൺമെന്റ് സെക്രട്ടറിയറ്റ് സ്റ്റാഫ്  ഹൌസിംഗ് സഹകരണ സംഘം ഇന്ന് (18.09.2025) രാവിലെ 10.30 മുതൽ വൈകുന്നേരം 4.30 വരെ YMCA ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ വച്ച്  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു..  പ്രസ്തുത ക്യാമ്പിൽ നിംസ് ഹോസ്പിറ്റൽ, ഡോ.ആഗർവാൾസ് ഐ ഹോസ്പിറ്റൽ, എസ്.കെ ക്ലിനിക് എന്നിവിടങ്ങളിൽ നിന്നും ജനറൽ മെഡിസിൻ, ഓർത്തോ, ഗൈനക്കോളജി, ഓഫ്താൽമോളജി, E N T, ഓഡിയോളജി എന്നീ മേഖലകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയും.. കൂടാതെ ദേവി സ്കാൻ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ എല്ലാവിധ  ലാബ് ടെസ്റ്റുകൾക്കും 50% ഡിസ്കൗണ്ടും സ്കാനിങ്ങിന് പ്രത്യേക ഇളവും ലഭ്യമാക്കുകയും ചെയ്തു. BP, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവയുടെ പരിശോധന പൂർണമായും സൗജന്യമായി നടത്തുകയും ചെയ്തു.  മെഡിക്കൽ ക്യാമ്പ് കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൌൺസിൽ കൺവീനർ ശ്രീ.എം.എസ് ഇർഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു.